മുംബൈ: ഇസ്ലാമിക വിവാഹവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് മുംബൈ ഹൈക്കോടതി. മുസ്ലീമായ പുരുഷന് വ്യക്തിഗതനിയമം അനുസരിച്ച് നാല് വിവാഹങ്ങൾവരെ രജിസ്റ്റർ ചെയ്യാമെന്ന് കോടതി പരാമർശിച്ചു. ജസ്റ്റിസുമാരായ പി.ബി കോലാബവ്ല്ല, സോമശേഖർ സുരന്ദരേശൻ എന്നിവർ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിചിത്രമായ പരാമർശം.
താനെ സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ ആയിരുന്നു കോടതിയുടെ നിലപാട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അൾജീരിയൻ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇത് നിയപരമായി തങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ഭരണകൂടം സമ്മതിയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
ഇയാളുടെ മൂന്നാം വിവാഹമായിരുന്നു അൾജീരിയ സ്വദേശിനിയുമായുള്ളത്. ഇത് രജിസ്റ്റർ ചെയ്യാൻ താനെ മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചപ്പോൾ മഹാരാഷ്ട്ര റെഗുലേഷൻ ഓഫ് മാര്യേജ് ആക്ട് ചൂണ്ടിക്കാട്ടി ഇത് തള്ളുകയായിരുന്നു. ഈ നിയമപ്രകാരം പങ്കാളിയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ കഴിയില്ലെന്നാണ്. ഇതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.
മുസ്ലീം വ്യക്തി നിയമം പരിഗണിക്കുമ്പോൾ യുവാവിന് നാല് സ്ത്രീകളെവരെ വിവാഹം കഴിക്കാൻ അർഹതയുണ്ട്. അതുകൊണ്ട് തന്നെ നിയമ തടസ്സം ചൂണ്ടിക്കാട്ടി ഒന്നിലധികം വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post