ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി പാകിസ്താനിലെ ലാഹോർ. പ്രാദേശിക സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് എയർ ക്വാളിറ്റി ഇൻഡക്‌സ് അഥവാ വായുമലിനീകരണ സൂചിക ലാഹോറിൽ 394 ആണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. വായുമലിനീകരണ സൂചികയിലെ അളവ് 50 വരെയാണ് നല്ല ഗുണനിലവാരം 51 മുതൽ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 100 മുകളിൽ ആണെങ്കിൽ അനാരോഗ്യകരമായും 150ന് മുകളിലാണെങ്കിൽ ശരീരത്ത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. 201 ന് മുകളിൽ ഗുരുതരവും 301 ന് മുകളിൽ അതിഗുരുതരവുമാണ് എന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
പാകിസ്താന്റെ സാംസ്‌കാരിക തലസ്ഥാനമായ ലാഹോർ ഇത് രണ്ടാം തവണയാണ് ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ലാഹോറിനെ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾ നിരവധി പരിഹാരമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ നഗരത്തിൽ കൃത്രിമമഴ പെയ്യിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് പഞ്ചാബ് ഇൻഫൊർമേഷൻ വകുപ്പ് മന്ത്രി അസ്മ ബൊഖാരി പത്രസമ്മേളനത്തിനിടെ അറിയിച്ചു.
Discussion about this post