പ്രകൃതിയിലെമ്പാടും കണ്ണോടിച്ചാല്‍ നീലനിറം വളരെ അപൂര്‍വ്വമായേ നമുക്ക് കാണാന്‍ സാധിക്കൂ. എന്താണ് ഇതിന് പിന്നിലെ കാരണം വര്‍ഷങ്ങളായി ശാസ്ത്രം തേടിക്കൊണ്ടിരുന്ന ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. ഈ പ്രതിഭാസത്തിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളാണ് ഉള്ളത് അവ ഏതൊക്കെയാണെന്ന് നോക്കാം.
നീല പിഗ്മെന്റിന്റെ കുറവ്
പ്രകൃതിദത്തമായി വളരെക്കുറച്ച് ജീവികള്‍ മാത്രമാണ് നീല പിഗ്മെന്റ് ഉല്‍പാദിപ്പിക്കുന്നത്, പച്ച, മഞ്ഞ, ചുവപ്പ് എന്നീ പിഗ്മെന്റുകളാണ് കൂടുതല്‍. എന്നാല്‍ ചില കെമിക്കല്‍ കാരണങ്ങളാല്‍ വ്യക്തമായ നീലനിറം ഉല്‍പ്പാദിപ്പിക്കാന്‍ ഇവയ്ക്ക് കഴിയാറില്ല.
നിറവിന്യാസത്തിന്റെ ഘടന
നമ്മള്‍ കാണുന്ന ചില ചെടികളിലും പൂമ്പാറ്റകളിലും പക്ഷികളിലുമൊക്കെ നീലനിറം ഉണ്ടാവാം പക്ഷേ അവയില്‍ ഈ നിറത്തിന്റെ പിഗ്മെന്റുകളില്ല എന്നതാണ് വാസ്തവം. അതിസൂക്്ഷ്മമായ അവയുടെ ശരീരകലകളുടെ വിന്യാസം നിമിത്തം പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ അത് നീലനിറമായി നമുക്ക് തോന്നുന്നുവെന്ന് മാത്രം.
നീലയും ഊര്‍ജ്ജവും
ജീവികള്‍ എന്തുകൊണ്ടാണ് നീലനിറം ഉല്‍പ്പാദിപ്പിക്കാത്തത്. അതിനായി കൂടുതല്‍ ഊര്‍്ജ്ജം ചിലവാകുമെന്നതാണ് ഇതിന് പിന്നിലെ കാരണം. അതിനാല്‍ തന്നെ വളരെ എളുപ്പം സ്വീകരിക്കാവുന്ന പിഗ്മെന്റുകളാണ് അവ ഉല്‍പ്പാദിപ്പിക്കുന്നത്.
നീലനിറവും പ്രകാശവും
ലൈറ്റ് സ്‌പെക്ട്ര്ത്തിലെ ഏറ്റവും അവസാനമുള്ള നിറമാണ് നീല. അതിനാല്‍ തന്നെ ഇതിനാല്‍ തന്നെ ഇതിന് തരംഗദൈര്‍ഘ്യം വളരെക്കുറവാണ്. അതുകൊണ്ട് തന്നെ ജൈവ ഘടകങ്ങള്‍ക്ക് ഇവയെ സ്വീകരിക്കാനുള്ള കഴിവ് കുറവാണ്.
അതിജീവിക്കുന്നതിനുള്ള പോരാട്ടത്തില്‍ ജീവികള്‍ക്ക് സ്വീകരിക്കാന്‍ പറ്റുന്ന നിറമല്ല നീല എന്നതും ശ്രദ്ധേയമാണ് പച്ച, തവിട്ട് എന്നീ നിറങ്ങള്‍ അവയ്ക്ക് ശത്രുക്കളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
Discussion about this post