ന്യൂഡൽഹി: എല്ലാവരിലും നിർബന്ധമായി ഉണ്ടാകേണ്ട ഒന്നാണ് സമ്പാദ്യശീലം. നമ്മുടെ കയ്യിൽ എത്തുന്ന പണം സൂക്ഷിച്ച് എടുത്തുവയ്ക്കാൻ നമുക്ക് സാധിക്കണം. നിക്ഷേപം ഉണ്ടെങ്കിൽ മാത്രമേ ഭാവി ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. എന്നാൽ നമുക്കിടയിൽ പലർക്കും കയ്യിലുള്ള പണം എങ്ങിനെ സുരക്ഷിതമായി നിക്ഷേപിക്കണം എന്നകാര്യത്തിൽ വ്യക്തതയില്ല. ഫലപ്രദമായ നിക്ഷേപത്തിലൂടെ നമ്മുടെ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോസ്റ്റ് ഓഫീസുകൾക്ക് കഴിയും.
കേന്ദ്രസർക്കാരിന്റെ പിപിഎഫ് സ്‌കീം ആണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപത്തിന് നമ്മെ സഹായിക്കുന്നത്. നിക്ഷേപം പൂർത്തിയാകുമ്പോൾ ഒന്നും രണ്ടുമല്ല 16 ലക്ഷമായിരിക്കും നമുക്ക് ലഭിക്കുക. കേന്ദ്രസർക്കാർ പദ്ധതി ആയതിനാൽ നികുതിയിലും വലിയ ഇളവാണ് ലഭിക്കുക. ആകർഷകമായ പലിശ നിരക്കും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.
പ്രതിമാസം 5000 രൂപയാണ് ഈ പദ്ധതിയിൽ അംഗമാകുന്നവർ നൽകേണ്ടത്. ഈ തുകയ്ക്ക് 7.1 ശതമാനമാണ് പലിശ. പെൻഷൻകാർക്കും, ജോലിക്കാർക്കും ഈ പദ്ധതിയിൽ അംഗമാകാം. വ്യക്തിഗത അക്കൗണ്ട് ആണ് എടുക്കേണ്ടത്. ജോയിന്റ് അക്കൗണ്ട് അനുവദനീയമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാൻ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക.
Discussion about this post