റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ആരാധകനായ ഫുട്ബോളര്‍ക്ക് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഫുട്ബോള്‍ ക്ലബ്ബായ ലോകോമോട്ടീവ് മോസ്കോയിലെ മിഡ്ഫീല്‍ഡര്‍ ദിമിത്രി തരാസൊവ്, ഇസ്താംബൂളില്‍ വെച്ചുനടന്ന മത്സരത്തിനിടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ചിത്രമുള്ള ബനിയന് പ്രദര്‍ശിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.
യൂണിയന് ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (യു.ഇ.എഫ്.എ) നിഷ്കര്‍ഷിച്ച പകാരം ഉത്പാദകക്കമ്പനിയുടെയോ പരസ്യദാതാക്കളുടെയോ ചിഹ്നങ്ങള്‍ മാത്രമേ കളിക്കാരുടെ വസ്ത്രങ്ങളില്‍ അനുവദിച്ചിട്ടുള്ളൂ. ഇതില്‍നിന്നുള്ള ലംഘനമാണ് തരാസൊവ് നടത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത പത്തു മത്സരങ്ങളില്‍നിന്ന് വിലക്കാനാണ് തീരുമാനം.
എന്നാല്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും ദേശസ്നേഹം പ്രകടിപ്പിച്ചതാണെന്നും തരാസൊവ് പ്രതികരിച്ചു. പുടിനാണ് റഷ്യയുടെ പ്രസിഡന്റ്. വ്യത്യസ്തമായൊരു അടിക്കുറിപ്പ് എന്നുമാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കി ടീമായ ഫെനറിനോടുള്ള കളിയുടെ അവസാനഘട്ടത്തില്‍, മൈതാനത്തുനിന്ന് തരാസൊവ് ഷര്‍ട്ട് ഊരി മാറ്റി. അകത്തുധരിച്ചിരുന്ന ബനിയനില്‍ സൈനികതലപ്പാവ് അണിഞ്ഞ പുതിന്റെ ചിത്രവും ഒപ്പം ‘ഏറ്റവും മര്യാദക്കാരനായ പ്രസിഡന്റ്’ എന്ന അടിക്കുറിപ്പും പ്രിന്റ് ചെയ്തിരുന്നു. യുക്രേനിയന്‍ പ്രതിസന്ധി കാലത്ത് റഷ്യ വിന്യസിച്ച പട്ടാളക്കാരെ വിശേഷിപ്പിച്ചിരുന്ന പേരാണ് മര്യാദക്കാരായവര് എന്നര്‍ഥം വരുന്ന പൊളൈറ്റ് പീപ്പിള്‍.
റഷ്യന്‍ പ്രസിഡന്റ് നിങ്ങളെ മര്യാദ പഠിപ്പിക്കുമെന്നാണ് ഇതിന്റെ ധ്വനിയെന്ന് പിന്നാലെ ആരോപണം ഉയര്‍ന്നു. സംഭവം വിവാദമായതോടെ അച്ചടക്ക നടപടിയുമായി അധികൃതര്‍ രംഗത്തുവരികയായിരുന്നു. വിവാദത്തിന്റെ പേരില്‍ ലോകോമോട്ടിവ് ടീം മുന്നിട്ടുനിന്നെങ്കിലും മത്സരത്തില്‍ 2-0 എന്ന സ്കോറിന് ഫെനറിനോട് പരാജയപ്പെടുകയായിരുന്നു.
Discussion about this post