ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല യൂനുസ് ഭരണകൂടത്തിന് നിയമസാധുത ഇല്ലെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തലിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന രഹസ്യം പുറത്ത് വന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടത്. ബംഗ്ലാദേശിനെ കലാപ കലുഷിതമാക്കിയ പ്രക്ഷോഭകര്‍ ഔദ്യോഗിക വസതിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് ഹസീന രാജ്യം വിട്ടത്. രാജ്യം വിടുന്നതിന് മുമ്പ് ഷെയ്ഖ് ഹസീന തന്റെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് ഷഹാബുദ്ദിന്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
‘ജനതര്‍ ചോക്കിന്’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഷെയ്ഖ് ഹസീന രാജിവെച്ചെന്ന് താന്‍ കേട്ടിരുന്നുവെന്നും എന്നാല്‍ അതിന് തെളിവുകളൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഷെയ്ഖ് ഹസീനയുടെ രാജിക്കത്തിന് നിയമപരമായി വലിയ പ്രാധാന്യമുണ്ട്. മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരിന് നിയമസാധുത നല്‍കണമെങ്കില്‍ ഹസീനയുടെ രാജിക്കത്ത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ അധികാരം നിയമവിരുദ്ധമായി പിടിച്ചെടുത്തതാണെന്ന് വരും. ഇതോടെ കുടുങ്ങിയിരിക്കുകയാണ് നിലവിലെ സർക്കാർ.
Discussion about this post