തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേരളീയം പരിപാടി ഇത്തവണ നടത്തേണ്ട എന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. അതെ സമയം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.കഴിഞ്ഞ കൊല്ലം നവംബറിലാണ് ആദ്യമായി പരിപാടി നടന്നത്. അപ്പോൾ തന്നെ കേരളീയം പരിപാടിക്കെതിരെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരിന്നുവെങ്കിലും സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെ തുടർന്ന് എല്ലാ വർഷവും കേരളീയം നടത്താം എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.
എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന ഇത്തവണ ഡിസംബറിലേക്ക് മാറ്റിയിരുന്നു. പിന്നീട് ജനുവരിയിലേക്ക് മാറ്റിയെങ്കിലും പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിൽ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടർന്ന് പദ്ധതി ചെലവുകൾ പകുതി വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വയ്ക്കുന്നത് എന്നാണ് സർക്കാർ ഭാഷ്യം.
Discussion about this post