അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റിന്റെ വിജയപ്രതീക്ഷ പകരുന്ന സർവേകളാണ് പുറത്തുവരുന്നത്. റോയിട്ടേഴ്‌സ് നടത്തിയ സർവേ പ്രകാരം, കമലാ ഹാരിസിന് 45 ശതമാനമാനം വിജയമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് 42 ശതമാനവും വിജയം പ്രവചിക്കുന്നുണ്ട്.
കമലാ ഹാരിസ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അഭിമാനം ഇന്ത്യക്ക് കൂടിയാണ്. ഇന്ത്യക്കാരിയാണ് കമലയുടെ അമ്മ. അമേരിക്കയിലെ പ്രധാനമായ രാഷ്ട്രീയ പാർട്ടിയുടെ തന്നെ സ്ഥാനാർത്ഥിയായി ഒരു ഇന്ത്യൻ വംശജ വരുന്നത് ഇതാദ്യമായാണ്.
2020ൽ ഡെമോക്രറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായിരുന്ന സമയത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ച് പറഞ്ഞത് ഏറെ വൈറലായിരുന്നു. ഇന്ത്യൻ ഭക്ഷണങ്ങളിൽ ഇഡ്ഡലിയും സാമ്പാറും തനിക്ക് ഏറെ ഇഷ്ടമാണെന്നായിരുന്നു കമല അന്ന് പറഞ്ഞത്. ടിക്കയും ഇഷ്ടമാണ്. എക്‌സിലൂടെ വന്ന ഒരു ചോദ്യത്തിനാണ് ഇന്ത്യൻ വിഭവമായ ഇഡ്ഡലിയോടും സാമ്പാറിനോടുമുള്ള പ്രിയം കമല തുടന്നു പറഞ്ഞത്. ദക്ഷിണേന്ത്യയിലാണെങ്കിൽ ഇഡ്ഡലിയും സാമ്പാറും വടക്കേ ഇന്ത്യയിലാണെങ്കിൽ ഏതെങ്കിലും ഒരു തരം ടിക്കയാണെന്നും കമാലാ ഹാരിസ് ഉത്തരം നൽകി.
അമ്മ ശ്യാമള ഗോപാലനാണ് ഇഡ്ഡലിയോടുള്ള തന്റെ ഇഷ്ടം വളർത്തിയെടുത്തത്. മുത്തച്ഛനോടൊപ്പം ചെന്നൈയിൽ കഴിഞ്ഞിട്ടുള്ള ഓർമകളും അവർ പങ്കുവച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിത്തന്ന പോരാളികളുടെ കഥകൾ മുത്തച്ഛൻ അന്ന് തനിക്ക് പറഞ്ഞുതരുമായിരുന്നുവെന്നും കമല കൂട്ടിച്ചേർത്തു.
ജമൈക്ക സ്വദേശിയാണ് കമലയുടെ പിതാവ് ഡൊണാൾഡ് ജെ ഹാരിസ്. കാൻസർ ബയോളജിസ്റ്റ് ആയ അമ്മ പഠനത്തിനും ജോലിക്കുമൊക്കെയായി തമിഴ്‌നാട്ടിൽ നിന്നും യുഎസിലേക്ക് മാറിത്താമസിക്കുകയായിരുന്നു. 1964ൽ കാലിഫോർണിയയിലെ ഓക്‌ലാൻഡിലാണ് കമല ഹാരിസിന്റെ ജനനം.
Discussion about this post