തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുത്തേക്കുമെന്ന് സൂചന നൽകി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ എഡിഎം വീഴ്ച വരുത്തിയിട്ടില്ല എന്ന് ലാൻഡ് റവന്യൂ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകുന്നതാണ്. ഈ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എഡിഎം കോഴ വാങ്ങിയതിനും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കണ്ണൂർ കലക്ടർ അടക്കം 17 പേരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് ലാൻഡ് റവന്യൂ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടിൽ നവീൻ ബാബുവിനെ കുറ്റക്കാരനാക്കാൻ ആസൂത്രിത നീക്കം നടന്നതായും സൂചനയുണ്ട്.
Discussion about this post