മുംബൈ: സെലിബ്രറ്റി പരിവേഷമുണ്ടെങ്കിലും പൊതുസമൂഹത്തിൽ നിന്ന് തങ്ങൾ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ അക്ഷയ് കുമാർ. സിനിമയിൽ അഭിനയിക്കുന്നവരെ പൊതുവസ്തുവിനെ പോലെയാണ് പലരും നോക്കിക്കാണുന്നത്. ഇവർ ശരിക്കും ഇങ്ങനെ തന്നെയാണോ എന്ന് അറിയാനായി നുള്ളി നോക്കുന്നവർ പോലും ഉണ്ടെന്ന് പറഞ്ഞ താരം ആൾക്കൂട്ടത്തിലേക്ക് ഇറങ്ങുമ്പോൾ പലതാരങ്ങളും ഈ രീതിയിൽ കഷ്ടതകൾ അനുഭവിക്കാറുണ്ടെന്നും പറയുന്നു.
മുൻപൊരിക്കൽ അക്ഷയ് കുമാർ വരുൺ ധവാനും രൺവീർ സിങ്ങിനും ഒപ്പമുള്ള ചാറ്റ്‌ഷോയ്ക്കിടെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഒരു ആരാധകൻ സമ്മതമില്ലാതെ നടിയെ ചുംബിക്കാൻ ശ്രമിച്ചതിനെ കുറിച്ചായിരുന്നു അത്. രണ്ട് പുരുഷ ആരാധകർ ഒരു നടിയുടെ അടുത്ത് വന്നിട്ട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. ഞാൻ ആ നടിയുടെ അരികിൽ നിന്ന് ഇത് കണ്ടോണ്ട് ഇരിക്കുകയായിരുന്നു. ഫോട്ടോ എടുക്കാൻ വന്ന ആരാധകർ 1,2,3, എന്ന് പറഞ്ഞ ഉടൻ നടിയെ ചുംബിക്കുകയും ഓടിപ്പോവുകയും ചെയ്തു. അവരെ തടയാൻ ശ്രമിക്കുന്നതിന് മുൻപ് അവർ ഓടിക്കഴിഞ്ഞു. ഇനി അവർ സോഷ്യൽമീഡിയയിൽ ദാ നോക്കൂ ഞാൻ ആരെയാണ് ചുംബിച്ചതെന്ന് നോക്കൂ,നിങ്ങൾക്കിത് ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ച് പോസ്റ്റിടുമെന്നും ലോകത്തെ അറിയിക്കുമെന്നും അക്ഷയ് കുമാർ പറയുന്നു.
ദൂരെ നിന്ന് ഫോട്ടോയെടുക്കുന്നതിന് പകരം സെൽഫിയോ ഫോട്ടോയോ എടുത്തോട്ടെ എന്ന് ചോദിക്കുന്നവരെ ഇഷ്ടമാണെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. ‘ഞങ്ങൾ മൃഗശാലയിലുള്ള മൃഗങ്ങളാണെന്ന് തോന്നുന്നു. സമ്മതത്തോടെയുള്ള സെൽഫി നല്ലതാണ്. എന്നാൽ സമ്മതമില്ലാതെയുള്ള സെൽഫി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post