ന്യൂഡൽഹി: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. അൻമോൾ ബിഷ്‌ണോയിയുടെ പേരും എൻഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്തു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടയ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് അൻമോൾ ബിഷ്‌ണോയിയെ എൻഎഎ തിരയുന്നത്.
കേസുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേർ മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണ്. സൽമാൻ ഖാന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും അൻമോൾ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെയ്പ്പ് നടത്തിയത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അൻമോൾ ബിഷ്‌ണോയി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ഇയാൾ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അൻമോൾ ബിഷ്‌ണോയി നിലവിൽ കാനഡയിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പഞ്ചാബി ഗായകൻ സിദ്ദു മുസ്വാലയെ കൊലപ്പെടുത്തിയ കേസുകളിൽ ഉൾപ്പെടെ 18ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ.
Discussion about this post