കൊളംബോ : ശ്രീലങ്കയിൽ ഇസ്രയേലി പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ നീക്കം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ.ലെബനനിലെ ഹിസ്ബുള്ള നേതാക്കളെ ഇസ്രയേൽ വധിച്ചതിന്റെ പ്രതികാരമായി ഇസ്രായേൽ പൗരന്മാരെ വധിക്കാനായിരിന്നു ഭീകരവാദികൾ പദ്ധതിയിട്ടത്.
ഇന്ത്യൻ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ അരുഗം ബേയിൽ നിന്ന് മൂന്ന് പേരെ ഇന്നലെയാണ് ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തത് . സംശയാസ്പദമായ വ്യക്തികളുടെ പേരടക്കമുള്ള നിർദ്ദിഷ്ട വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയായിരുന്നു.ഇതോടെ വ്യക്തികളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞു . അറസ്റ്റിലായവരിൽ ഒരാൾ ഇറാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നതാണെന്ന് സൂചനയുണ്ട്.
2019 ഏപ്രിൽ 21ന് ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും കൊളംബോയിലെ മൂന്ന് ആഢംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനത്തിന് മുമ്പും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് ശ്രീലങ്ക അത് അവഗണിക്കുകയായിരുന്നു . ഐസിസ് ബന്ധമുള്ള ഒരു ഗർഭിണി അടക്കം ലങ്കൻ പൗരന്മാരായ ഒമ്പത് ചാവേറുകൾ നടത്തിയ സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരുൾപ്പെടെ 269 പേരാണ് കൊല്ലപ്പെട്ടത്
Discussion about this post