എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഭൂമിയുടെ ഭാവി തന്നെ പ്രവചിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ എന്ത് കാര്യവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് ചോദിക്കാം. 2050 ഓടെ ഏതൊക്കെ ജീവികൾക്ക് വംശനാശം സംഭവിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്.
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻറെ കണക്കനുസരിച്ച് 41,000 ലധികം ഇനം മൃഗങ്ങൾ വംശനാശഭീഷണിയിലാണ്. വർത്തമാനകാല, ഭൂതകാല പ്രതിഭാസങ്ങളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉത്തരം.
2050 ഓടെ ധ്രുവ കരടികൾ ഭൂമിയിൽ ഉണ്ടാകില്ലെന്നാണ് ഒരു നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനവും ആർട്ടിക് കടലിലെ മഞ്ഞുരുകലും കാരണം ധ്രുവ കരടികളുടെ വംശനാശത്തിന് ഇടയാക്കും. വെസ്റ്റേൺ ഗൊറില്ലയാണ് മറ്റൊരു മൃഗം. മരങ്ങൾ അതിവേഗം മുറിക്കപ്പെടുന്നതിനാൽ, ഈ മൃഗങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഒപ്പം ഇന്നും ഇവ വൻതോതിൽ വേട്ടയാടപ്പെടുന്നു. സുമാത്ര കടുവകളെ കാത്തിരിക്കുന്നതും ഇതേ വിധിയാണ്. സമുദ്ര സസ്തനികളിലാണെങ്കിൽ അത് വാക്വിറ്റയാണ്. മത്സ്യബന്ധന വലകളിൽ കുടുങ്ങിയാണ് മിക്കപ്പോഴും ഇവയുടെ അന്ത്യം.
പ്രജനന കേന്ദ്രങ്ങളുടെ അഭാവം മൂലം 2050 ഓടെ വംശനാശം സംഭവിച്ചേക്കാവുന്ന പക്ഷിവർഗ്ഗങ്ങളിൽ പെൻഗ്വിനുകൾ ഉൾപ്പെടുന്നു. ഇതിന് പുറമെ, അറ്റ്‌ലാൻറിക്ക് പഫിൻസ്, ന്യൂസിലാൻറിലെ കകാപോ , ഉരഗങ്ങളിൽ കൊമോഡോ ഡ്രാഗൺ, ഗലാപ്പഗോസിലെ ഭീമൻ ആമകൾ, സ്വർണ്ണ തവള എന്നിവയൊക്കെ തുടച്ച് നീക്ക ചെയ്യപ്പെടുമെന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസായ ജെമിനി പറയുന്നത്.
അതേസമയം ഡബ്ല്യുഡബ്ല്യുഎഫ് 2024 ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് 1970 -ന് ശേഷം വന്യജീവികളുടെ എണ്ണം 73 ശതമാനം കുറഞ്ഞു. വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ.
Discussion about this post