ഹൈദരാബാദ്: ഉറക്കത്തിനിടെ വൈദ്യുതാഘാതമേറ്റ 23 കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. അനിൽ എന്ന യുവാവാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ഉറക്കത്തിനിടെ ചാർജിങ് വയറിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്.
മൂന്ന് വർഷം മുമ്പ് വിവാഹിതനായ അനിലിന് ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു ഈ യുവാവ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
Discussion about this post