കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ അപമാനതനായതിന് പിന്നാലെ, ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി കേസ് പരാതി നൽകിയ പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്തിന് സസ്‌പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായിരുന്നു പ്രശാന്ത്. ആരോഗ്യ വകുപ്പാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ സസ്പന്റ് ചെയ്തത്. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. കൈക്കൂലി നൽകുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെൻഷൻ. കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
Discussion about this post