കൊച്ചി: മുലയൂട്ടുകയെന്നത് അമ്മയുടെയും മുലയുണ്ണകയെന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇവ രണ്ടും നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു വയസും നാല് മാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഈകാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിജി അരുണിന്റെതാണ് ഈ ഉത്തരവ്. കുട്ടിയുടെ അമ്മ ആരുടെ ഒപ്പം താമസിക്കുന്നു എന്നത് പോലെയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post