വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ വധുവിനെ മുഹൂർത്തത്തിൽ തന്നെ താലികെട്ടി വരൻ. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽവച്ച് വിവാഹിതരായത്. ഇന്ന് ഉച്ചയ്ക്ക് 12:12 നും 12:25 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്.
തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും.ആരോഗ്യനിലയിൽ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ താലികെട്ടാൻ തീരുമാനിച്ചു. ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി.













Discussion about this post