രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പല സീനുകളും അവതരിപ്പിച്ചത് താനാണെന്ന് വെളിപ്പെടുത്തുകയാണ് സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ സുനിൽ രാജ് എടപ്പാൾ.
ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. പുറത്തു പറയാൻ പാടില്ലായിരുന്നുവെന്നും എന്നാൽ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് പറയുന്നതെന്നും സുനിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവർത്തി ഇല്ലാത്തോണ്ടാ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നി അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന് ഒരു പ്രേയോജനം ഇല്ലാതെ എന്തിന് സ്റ്റേജിൽ അവതരിപ്പിക്കുന്നു എന്നൊക്കെ ചോദിച്ചു കളിയാക്കുന്നവരോട്ഇത്രെയും കാലം ജീവിച്ചു പോകുന്നത് അദ്ദേഹത്തെ tv ഷോയിലൂടെ സ്റ്റേജ് പെർഫോമൻസ്‌ചെയ്യുന്നതിലൂടെ ആണ് മിക്കവാറും ആളുകൾ തിരിച്ചു അറിഞ്ഞു തുടങ്ങിയത് ജീവിച്ചു പോകുന്നതും ആ വരുമാനം കൊണ്ടാണ് ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജ്ക്ഷൻ ചെയ്തത്(ചാക്കോച്ചന് ഒരുപാട് നന്ദി ) ആ സിനിമയുടെ full ടീമിനും നന്ദി













Discussion about this post