തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. അൻവറിന്റെ വീട്ടിൽ രാവിലെ 6.30ഓടെയാണ് ഇഡി സംഘം എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെഎസ്‌സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അൻവർ വീട്ടിലുണ്ടെന്നാണ് വിവരം.
കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും അൻവർ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേരത്തെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകൾ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
2015 ലായിരുന്നു അൻവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 12 കോടി വായ്പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കേരള ഫിനാൻസ് കോർപ്പറേഷന് വൻ നഷ്ടം വരുത്തിയെന്നാണ് നിലവിലെ പരാതി.













Discussion about this post