തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. ഗുരുവയൂർ കിഴക്കെ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിലാണ് പഴുതാരയെ കണ്ടെത്തിയത്. പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് പഴുതാര വീണ മസാല ദോശ കണ്ടെത്തിയത്്.
ഇതേതുടർന്ന് അധികൃതശര വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് പരാതിക്കാർ ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു.
ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post