8 കോടിയുടെ ഭാഗ്യമെത്തിയത് പാർക്കിംഗിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉപയോഗിച്ച് ലോട്ടറിയെടുത്തതിന് പിന്നാലെ; വിശ്വസിക്കാനാവാതെ മദ്ധ്യവയസ്‌കൻ

Published by
Brave India Desk

ലോകത്തിന്റെ ഏത് കോണിൽ ആയാലും ഭാഗ്യപരീക്ഷണം ആളുകൾക്ക് ഒരു ഹരമാണ്. അഥവാ ഭാഗ്യം തുണച്ചാൽ ജീവിതം തന്നെ മാറിമറിയും എന്നത് കൊണ്ട് ഒരു ലോട്ടറിയൊക്കെ എടുക്കാൻ ആളുകൾ താത്പര്യപ്പെടും. അതുകൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് പേർ ഓരോ ബംപറുകൾ പരീക്ഷിക്കുന്നത്.

ഇപ്പോഴിതാ നിനച്ചിരിക്കാതെ ഭാഗ്യം കടാക്ഷിച്ച കഥ പറയുകയാണ് അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ ജെറി ഹിക്‌സ് എന്ന മദ്ധ്യവയസ്‌കൻ. കളഞ്ഞുകിട്ടിയ പണം കൊണ്ട് വെറുതെ പോയി ലോട്ടറി എടുത്ത് കോടീശ്വരനായിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. 20 ഡോളറിനാണ് അദ്ദേഹം ലോട്ടറി എടുത്തത്. കിട്ടിയതാകട്ടെ 8 കോടി രൂപയും. ഭാഗ്യം വരുന്ന വഴികളേ.

മാസ്റ്റർ കാർപെന്ററായി ജോലി ചെയ്യുന്ന ജെറി ഹിക്‌സിന് അമേരിക്കയിലെ നോർത്ത കരോലിന സംസ്ഥാനത്തെ ഒരു നഗരത്തിൽ നിന്നാണ് 20 ഡോളറിന്റെ നോട്ട് കളഞ്ഞു കിട്ടിയത്. ഒരു കടയിലേക്ക് കയറുന്നതിനിടെ പാർക്കിങ് ലോട്ടിൽ 20 ഡോളർ കിടക്കുന്നത് കണ്ട് അത് എടുക്കുകയായിരുന്നു.വെറുതെ കിട്ടിയ പണമായതിനാൽ ലോട്ടറി എടുക്കുകയായിരുന്നു. താൻ ഉദ്ദേശിച്ച നമ്പർ ഇല്ലാതിരുന്നിട്ട് കൂടി അവിടെ ഉണ്ടായിരുന്ന ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. നറുക്കെടുപ്പ് ഫലം വന്നപ്പോൾ 10 ലക്ഷം ഡോളറിന്റെ (8.4 കോടിയിലധികം ഇന്ത്യൻ രൂപ) ജാക് പോട്ട് സമ്മാനം ജെറി ഹിക്‌സിന് ലഭിച്ചു.

അദ്ദേഹത്തിന് രണ്ട് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാനാണ് അവസരമുണ്ടായിരുന്നത്. ഒന്നുന്നിൽ വർഷം 50,000 ഡോളർ വീതം 20 വർഷത്തേക്ക് കിട്ടിക്കൊണ്ടിരിക്കും അല്ലെങ്കിൽ ആറ് ലക്ഷം ഡോളർ ഒറ്റയടിക്ക് വാങ്ങാം. ജെറി രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. നോർത്ത് കരോലിനയിലെ സ്റ്റേറ്റ് ടാക്‌സും ഫെഡറൽ ടാക്‌സും കിഴിച്ച് ബാക്കി 4,29,007 ഡോളർ അദ്ദേഹത്തിന് കൈമാറി

Share
Leave a Comment

Recent News