കൊച്ചി; മലയാളികൾക്ക് നീറുന്ന ഓർമ്മയാണ് ശ്രുതി. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ദു:ഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിയ്ക്ക് ഏക പ്രതീക്ഷയായിരുന്ന പ്രതിശ്രുതവരൻ ജെൻസണെയും നഷ്ടപ്പെട്ടിരുന്നു. ജെൻസന്റെ ജീവൻ കവർന്ന വാഹനാപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.
ഇപ്പോഴിതാ പ്രിയപ്പെട്ട മമ്മൂക്കയെ കൊച്ചിയിൽ വന്നിരിക്കുകയാണ് ശ്രുതി.സമൂഹവിവാഹത്തിൽ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. കൊച്ചിയിൽ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരിൽ നടത്തിയ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണ ലിസ്റ്റിൽ ജെൻസണിനേയും ശ്രുതിയേയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് മമ്മൂട്ടിയായിരുന്നു.
ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്ന് മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത് ഫിലിംസ് നടത്തുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കാനെത്തി. മകളെപ്പോലെ മമ്മൂട്ടിയും ശ്രുതിയെ സ്‌നേഹത്താൽ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബർട്ടാണ് ചടങ്ങിന്റെ വീഡിയോ മനോഹരമായ കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
Discussion about this post