കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. ദിവ്യയെ നിലവിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. പിപി ദിവ്യയോട് എത്രയും വേഗം കീഴടങ്ങാൻ പാർട്ടി കേന്ദ്രങ്ങൾ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർ കീഴടങ്ങിയ്ത്.
അതേസമയം, ഇവരെ അറസ്റ്റ് ചെയ്തതാണെന്ന് ആണ് പോലീസ് വ്യക്തമാക്കുന്നത്. കണ്ണൂർ പോലീസ് സ്‌റ്റേഷനിലേക്ക് ദിവ്യയെ കൊണ്ട് വരുമെന്നും പോലീസ് അറിയിച്ചു. കണ്ണപുരത്ത് വച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്ത് എന്നാണ് പോലീസ് അവകാശപ്പെടുന്നത്. കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പറഞ്ഞത്. ഇതോടെ വഴിയിൽ വച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകിയതെന്നും പോലീസ് പറയുന്നു.
പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഹർജി തള്ളിയത്. തലശ്ശേരി നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post