കോവിഡ് എന്ന മഹാമാരിക്ക് ശേഷംം മുംബൈയിലേക്ക് ജീവിതം പറിച്ചുനട്ടതിനെ പറ്റിയുള്ള അനുഭവം പങ്കുവച്ച് നടൻ സൂര്യ. ജ്യോതികക്ക് തന്റെ കരിതർ വീണ്ടെടുക്കാനും അതേസമയം, താരങ്ങളുടെ സ്‌പോട്ട് ലൈറ്റിൽ നിന്നും മാറി സാധരണ ജീവിതം നയിക്കാനുമുള്ള ബാലൻസ് തന്നത് മുംബൈയിലെ ജീവിതമാണെന്ന് സൂര്യ പറയുന്നു. കുറച്ച് കാലമായി സൂര്യ ജ്യോതികക്കും മക്കൾക്കുമൊപ്പം മുംബൈയിൽ ജീവിക്കുന്നു.
തന്റെ പതിനെട്ടാമത്തെയോ പത്തൊൻപതാമത്തെയോ വയസിലാണ് മുംബൈയിൽ നിന്നും ജ്യോതിക ചെന്നൈയിലെത്തുന്നത്. 27 വർഷം അവൾ തനിക്കും തന്റെ കുടുംബത്തിനും ഒപ്പം ചെന്നൈയിൽ ജീവിച്ചു. തന്റെ കരിയറും സൗഹൃദങ്ങളും മുംബൈ ബാന്ദ്രയിലെ ജീവിത രീതികളും എല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് അത്രയും വർഷങ്ങൾ ജ്യോതിക ചെന്നൈയിൽ ജീവിച്ചത്.
എന്നാൽ, കോവിഡിന് ശേഷം ഒരു മാറ്റം വേണമെന്ന് തങ്ങൾക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് മുംബൈയിലെത്തിയത്. ഇവിടേക്കുള്ള മാറ്റം ജ്യോതികക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങൾക്കായി ഒരുപാട് അവസരങ്ങൾ നൽകി. വ്യത്യസ്തമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കാൻ അവൾക്ക് സാധിച്ചുവെന്നും സൂര്യ പറഞ്ഞു.
‘പലപ്പോഴും ജ്യോതികക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രമുഖരായ വലിയ സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിക്കുമ്പോൾ, പുതുമുഖ സംവിധായകർക്കൊപ്പമാണ് ജ്യോതികയ്ക്ക് സഹകരിക്കേണ്ടി വന്നിരുന്നത്. മുംബൈയിലേക്ക് മാറിയതോടെ, ശ്രീകാന്ത്, ശൈത്താൻ, കാതൽ തുടങ്ങി വ്യത്യസ്തമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കാൻ ജ്യോതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുംബൈയിലേക്കുള്ള മാറ്റം ഞങ്ങളുടെ കുടുംബത്തിനും കരിയറിനും ഒരുപോലെ ഗുണം ചെയ്തു. സ്വതന്ത്രയായിരിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്ര വലുതാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു’- സൂര്യ വ്യക്തമാക്കി.
Discussion about this post