ന്യൂഡൽഹി : വിമാനങ്ങൾക്കും ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാൾ അറസ്റ്റിൽ. ജഗദീഷ് യുകെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുറച്ച് ദിവസം മുൻപ് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി പ്രതി മുഴക്കിയത്. 2021 ലും പ്രതി സമാനമായ ബോംബ് ഭീഷണികൾ മുഴക്കിയിരുന്നു. അതിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നത്. എന്നാൽ എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു. 50 ഇന്ത്യൻ വിമാനങ്ങൾക്കാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്. ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങൾക്ക് നേരെയാണ് സോഷ്യൽ മീഡിയ വഴി ബോംബ് ഭീഷണിയുണ്ടായത്.
Discussion about this post