മലപ്പുറം : സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി. യൂത്ത് ലീഗ് ആണ് സമസ്ത നേതാവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗത്തിന്റെ പേരിലാണ് യൂത്ത് ലീഗ് ഉമർ ഫൈസി മുക്കത്തിനെതിരെ മലപ്പുറം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.
പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വിപി റിയാസ് ആണ് പരാതി നൽകിയത്. സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉമ്മർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അബ്ദുസമദ് പൂക്കോട്ടൂർ കുറ്റപ്പെടുത്തി.
Discussion about this post