തിരുവനന്തപുരം: ഒരു പ്രായം എത്തിയാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിവാഹാലോചനകളുടെ മേളമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ആലോചനകൾ കൊണ്ട് വരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നാട്ടിലെ പുരുഷന്മാർക്കായി പെണ്ണുതേടുകയാണ് ജില്ലാ പഞ്ചായത്തംഗം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ജനപ്രതിനിധി ആർ റിയാസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിവാഹപ്രായമെത്തിയിട്ടും ആൺമക്കളുടെ വിവാഹം നടക്കുന്നില്ലെന്ന് ഡിവിഷനിലെ ഒട്ടേറെ അമ്മമാർ പരാതിയുമായി എത്തിയപ്പോഴാണ് പഞ്ചായത്തംഗവും ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 30 വയസുകഴിഞ്ഞ അൻപതോളം ചെറുപ്പക്കാർ യോജിച്ച പങ്കാളികൾക്കായി കാത്തിരിക്കുകയാണെന്ന് മനസിലാക്കി. ഇതോടെ ഫേസ്ബുക്കിൽ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.എന്റെ നാട്ടിലെ ആൺപിള്ളേർക്ക് പെണ്ണുണ്ടോ? നിരവധി ചെറുപ്പക്കാരാണ് വിവിധ കാരണങ്ങളാൽ കല്യാണം കഴിക്കാതെ നിൽക്കുന്നത്. ഇവർ എല്ലാവരും തൊഴിലാളികളാണ്’,- എന്നായിരുന്നു കുറിപ്പ്.
50 പേരിൽ നിന്ന് മൂന്ന് പേരുടെ വിവരങ്ങൾ റിയാസ് കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. വരന്മാരുടെ ഫോട്ടോയും പേരും വിലാസവും ഫോൺ നമ്പരും സഹിതം പോസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കി
Discussion about this post