ന്യൂയോർക്ക്; ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക് തന്റെ കുടുംബത്തെ ഒന്നിച്ച് താമസിപ്പിക്കാനായി ആഡംബര കെട്ടിടം വാങ്ങിയതായി റിപ്പോർട്ടുകൾ. ടെക്‌സാസിലെ ഓസ്റ്റിനിൽ 35 മില്ല്യൺ ഡോളർ (ഏകദേശം 300 കോടി)? വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീർണമുളള മണിമാളികയും അതിനോട് ചേർന്ന ആറ് ബെഡ്‌റൂം വസ്തുവും വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
ടസ്‌കാൻ രൂപകൽപ്പനയിലാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന് തന്റെ എല്ലാ കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.തന്റെ11 മക്കളെയും ഭാര്യമാരെയും ഒരുമിച്ച് താമസിപ്പിക്കാനാണ് ഇലോൺ മസ്‌ക് ഒരുങ്ങുന്നതെന്നാണ് വിവരംഅതേസമയം ടെസ്ലയുടെയും സ്പേസ് എക്സിന്റെയും മേധാവി ഇലോൺ മസ്‌ക് കരിയറിന്റെ തുടക്കത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനധികൃത കുടിയേറ്റത്തെ ശക്തമായി എതിർത്തിരുന്നയാളാണ് മസ്‌ക്.
ദക്ഷിണാഫ്രിക്കയിൽ ജനിച്ചു വളർന്ന മസ്‌ക്, സ്റ്റാൻഫഡ് സർവകലാശാലയിൽ ഉപരിപഠനത്തിനായി 1995ലാണ് കലിഫോർണിയയിൽ എത്തുന്നത്. എന്നാൽ പഠനം അവസാനിപ്പിച്ച് സിപ്2 എന്ന സോഫ്റ്റ്വെയർ കമ്പനി തുടങ്ങി. നാലു വർഷത്തിനു ശേഷം 1999ൽ ഏകദേശം 300 ദശലക്ഷം ഡോളറിനാണ് ഈ കമ്പനി വിറ്റത്. നിയമപ്രകാരം, യുഎസിൽ വിദേശ വിദ്യാർഥിക്ക് പഠനം ഉപേക്ഷിച്ച് കമ്പനി ആരംഭിക്കാൻ സാധിക്കില്ല. വിദ്യാർഥി വീസയുടെ കാലാവധി കഴിഞ്ഞും യുഎസിൽ തങ്ങുന്നത് സാധാരണമാണെങ്കിലും മസ്‌കിന്റെ പ്രവൃത്തി നിയമലംഘനമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post