തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ ചട്ടവിരുദ്ധമായ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് വിലക്ക്. സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചട്ടവിരുദ്ധമായി കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കി കഴിഞ്ഞു.
സർക്കാർ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമല്ലാതെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിൽ കൂട്ടായ്മകളും ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞാണ് ഈ നിയമനടപടികൾ. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്നും കർശനമായ നിർദേശമാണെന്നും വ്യക്തമാക്കി കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Discussion about this post