കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തിട്ടില്ല. ഇതോടെ,
പരിമിതമായ അംഗങ്ങൾ പങ്കെടുത്ത യോഗമാണ് ഇന്ന് നടന്നത്. ഇന്ന് ചേർന്ന യോഗത്തിൽ ഏരിയ സമ്മേളനങ്ങളുടെ വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ദിവ്യയെ മാറ്റിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്നാണ് പാർട്ടി നിലപാട്.
കേസിൽ ദിവ്യക്കെതിനെ നിയമ നടപടികൾ ഉണ്ടാകുന്ന പക്ഷം, ദിവ്യക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നായിരുന്നു പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇന്നലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ദിവ്യയെ റിമാൻഡ് ചെയ്‌തെങ്കിലും ഇതുവരെയും ഇവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
Discussion about this post