ചൊവ്വയില്‍ ജീവന്റെ സാന്നിധ്യവും അതിനൊപ്പം തന്നെ അത് നിലനില്‍ക്കുന്നതിനുള്ള സാഹചര്യവുമുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവകാശപ്പെട്ടതാണ്. നിലവില്‍ അതേക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ചൊവ്വയിലേക്കുള്ള ടൂറിസം വരെ പ്ലാന്‍ ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ പുത്തനൊരു ചുവടുവെപ്പിനൊരുങ്ങുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
ചൊവ്വയില്‍ മരം നടാനാണ് ഇവരുടെ നീക്കം. കാരണം ചൊവ്വയുടെ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ തന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുണ്ട്. താപനില അനുകൂലമാകുന്ന ഇടങ്ങളില്‍ മരങ്ങള്‍ നട്ടാല്‍ ഇവ ഓക്‌സിജന്‍ പുറപ്പെടുവിക്കും. ഇങ്ങനെ വളരെ പ്രകൃതിദത്തമായി ഈ ഗ്രഹത്തെ കൂടുതല്‍ വാസയോഗ്യമാക്കാം എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
ആദ്യകാലങ്ങളില്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഗവേഷകര്‍ ഒരുക്കമായിരുന്നില്ല. ഇതൊരു മണ്ടന്‍ ആശയമായാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ചൊവ്വയില്‍ ഘനീഭവിച്ച രീതിയില്‍ ജലം കണ്ടെത്തിയ സാഹചര്യമാണ് ഇതിന് അവരെ പ്രേരിപ്പിച്ച ഘടകം. റോബര്‍ട്ട് ഒസ്ലോസ്‌കി എന്ന ഗവേഷകന്റെ ടീമാണ് ഈയൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇതിനായി വലിയ പഠനങ്ങള്‍ തന്നെയാണ് ഇവര്‍ നടത്തുന്നത്. ചൊവ്വയിലെ വിവിധയിടങ്ങളിലെ താപനില തുടങ്ങി. കാര്‍ബണ്‍ ഡൈഓക്‌സൈഡ് കണ്ടന്‍സേഷന്‍ വരെ ഇതില്‍പ്പെടും. ചൊവ്വയിലെ ഹെല്ലാസ് ബേസിന്‍ ഏരിയ ഇത്തരത്തില്‍ മരങ്ങള്‍ നടുന്നതിന് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി അധികം വൈകാതെ തന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കരുതാം. ഇതില്‍ വിജയം കണ്ടാല്‍ അത് മനുഷ്യരാശിയുടെ തന്നെ ഒരു വന്‍ മുന്നേറ്റമായിരിക്കും എന്നതില്‍ സംശയമില്ല.
Discussion about this post