മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആളെ പിടികൂടി പോലീസ്. ബാന്ദ്ര ഈസ്റ്റിൽ താമസിക്കുന്ന അസം മുഹമ്മദ് മുസ്തഫയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് താരത്തിനിെതിരെ വധ ഭീഷണ മുഴക്കിയത്. മുംബൈ ട്രാഫിക് പോലീസിനാണ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമെത്തിയത്. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ നടനെ വധിക്കുമെന്നായിരുന്നു ഭീഷണി.
സൽമാൻ ഖാനും കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ സിഷാൻ സിദ്ദിഖിക്കും നേരെ വധ ഭീഷണി മുഴക്കിയ 20 കാരനെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ സെക്ടർ 39ൽ വച്ചാണ് ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ്ബ് അറസ്റ്റിലായത്. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു രണ്ട് പേർക്കെതിരെയും പ്രതി ഭീഷണി മുഴക്കിയത്.
Discussion about this post