ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദെംചോക്ക്,ഡെപ്‌സാങ് മേഖലകളിൽ നിന്നുള്ള സൈനികപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും. മേഖലയിൽ പട്രോളിംഗ് പുനരാരംഭിച്ച പട്ടാളക്കാർ മധുരപലഹാരങ്ങൾ കൈമാറുകയായിരുന്നു.ഇന്ത്യചൈന ബന്ധം പുതിയ സ്റ്റാർട്ടിങ് പോയിന്റിലാണെന്നു ചൈന അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു നീക്കം.ദീപാവലിയോടനുബന്ധിച്ച് എൽഎസിയിലെ പല അതിർത്തി പോയിന്റുകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ മധുരപലഹാരങ്ങൾ കൈമാറ്റം നടന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.
2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്.ഗാൽവൻ സംഘർഷത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരിരുന്നു. നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.
അതേസമയം സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. താത്ക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്.
Discussion about this post