ന്യൂഡൽഹി : ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയ രോഗം. എന്നാൽ ഏറ്റവും കൂടുതൽ ക്ഷയരോഗം ബാധിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ 26 ശതമാനം ഇന്തോനേഷ്യ 10 ശതമാനം ചൈന 6.8 ശതമാനം , ഫിലിപ്പീൻസ് 6,8 ശതമാനം പാകിസ്താൻ 6.3 ശതമാനം എന്നിങ്ങനെയാണ് റിപ്പോർട്ട്.
2023 ൽ ഏകദേശം 82 ലക്ഷം ആളുകൾക്കാണ് പുതുതായി ക്ഷയം രോഗം സ്ഥീരികരിച്ചിട്ടുള്ളത്. 1995ൽ ലോകാരോഗ്യ സംഘടനയുടെ ആഗോള ടി.ബി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 55 ശതമാനം പുരുഷൻമാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്.
കോവിഡിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായ പകർച്ചവ്യാധിയായി ക്ഷയരോഗം തിരിച്ചെത്തിയിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2022ൽ 1.32 ദശലക്ഷത്തിൽ നിന്ന് 2023 ൽ 1.25 ദശക്ഷമായി കുറഞ്ഞെങ്കിലും ക്ഷയരോഗം ബാധിച്ചലരുടെ എണ്ണം 10 ദശലക്ഷമായി ഉയർന്നു.
ഇടയ്ക്കിടെയുണ്ടാകുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ചുമ, ശരീരക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണ് ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ കഫത്തിൽ രക്തത്തിന്റെ അംശവും ഉണ്ടായേക്കാം.
Discussion about this post