ന്യൂഡൽഹി; പതിവ് തെറ്റിക്കാതെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലലക്കി നാലയിൽ ബിഎസ്എഫ്,കര,നാവിക,വ്യോമ സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ അതിർത്തിയിലെ ബിഎസ്എഫ് ഔട്ട്പോസ്റ്റ് സന്ദർശിച്ച് സൈനികരുമായി ആശയവിനിമയം നടത്തുകയും ദീപാവലി ആശംസകൾ പങ്കുവെക്കുകയും ചെയ്തു. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയ്റോബാറ്റിക് ടീമിന്റെ എയർ ഷോ സംഘടിപ്പിച്ച പരേഡിലും അദ്ദേഹം പങ്കെടുത്തു. കടുത്ത ചൂടുള്ള പകലും തണുപ്പുള്ള രാത്രിയും കാരണം പ്രധാനമന്ത്രി സന്ദർശിച്ച പ്രദേശം അങ്ങേയറ്റം വാസയോഗ്യമല്ലാതായ സ്ഥലമാണ്. ഭൂപ്രകൃതിയും ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിലും സൈന്യം തികഞ്ഞ ആത്മധൈര്യത്തിലാണ് അതിർത്തിയിൽ കാവൽ നിൽക്കുന്നതെന്ന് പ്രസ്താവനയില് പറഞ്ഞു.
Discussion about this post