തൃശൂർ: വിമാനത്താവളത്തിന് സമാന രീതിയിലുള്ള സൗകര്യങ്ങളുമായി ഒരുങ്ങുന്ന പുതിയ റെയിൽ വേ സ്‌റ്റേഷന്റെ നിർമാണം ജനുവരി ആദ്യം തുടങ്ങും. ആധുനിക സൗകര്യങ്ങളൊടൊപ്പം തന്നെ റെയിൽ വേ സ്‌റ്റേഷന്റെ വാസ്തു സൗന്ദര്യവും ശ്രദ്ദേയമാകും. സാംസ്‌കാരിക നഗരമായ തൃശൂരിന്റെ സവിശേഷതകളെല്ലം ഉൾക്കൊള്ളുന്ന കേരളീയ വാസ്തു മാതൃകയിലാകും റെയിൽ വേ സ്‌റ്റേഷന്റെ നിർമാണം.
രണ്ടാഴ്ചക്കുള്ളിൽ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് റെയിൽ വേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്‌റ്റേഷനിലുള്ള പാർക്കിംഗ് സൗകരൽത്തിന് പുറമേ 300ലധികം കാറുകൾക്കുള്ള പാർക്കിംഗ്, 11 ടിക്കറ്റ് കൗണ്ടറുകൾ കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ, ജീവനക്കാർക്കായി അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ്, ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞറേ കവാടത്തിന് അഭിമുഖമായ പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
Discussion about this post