ചെന്നൈ: മുതിർന്ന നടനും സംവിധായകനും കമൽ ഹാസന്റെ സഹോദരനുമായ ചാരുഹാസൻ ആശുപത്രിയിൽ. ദീപാവലിയുടെ തലേദിവസം വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളും നടിയുമായ സുഹാസിനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് സർജറി വേണ്ടി വരുമെന്നും സുഹാസിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ആശുപത്രിയിൽ കിടക്കുന്ന ചാരുഹാസനോടൊപ്പം നിൽക്കുന്ന ചിത്രവും സുഹാസിനി പങ്കുവച്ചിട്ടുണ്ട്.
‘ദീപാവലിയുടെ തലേന്നുള്ള അർദ്ധരാത്രിയിൽ ഞങ്ങളൊന്ന് വീണു. അങ്ങനെ ദീപാവലി ആശുപത്രിയിലായി. ഞങ്ങളിപ്പോൾ ഒരു സർജറിക്കുള്ള തയ്യാറെടുപ്പിലാണ്’- സുഹാസിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post