ലോകത്ത് പലഭാഗങ്ങളും സൗന്ദര്യമത്സരം നടക്കാറുണ്ട്. ബുദ്ധിയും സൗന്ദര്യവും ഒരുപോലെയുള്ളവർ വിശ്വസുന്ദരികളാകുന്നു. യുഎസിൽ ഇപ്പോഴിതാ വ്യത്യസ്തമായ സൗന്ദര്യമത്സരം നടക്കുകയാണ്.മനുഷ്യർക്ക് വേണ്ടിയല്ല, പിന്നെ അരുമകൾക്ക് വേണ്ടിയാണോ ഈ മത്സരം എന്നാണോ? എന്നാൽ ഇല്ല ഈ മത്സരം വവ്വാലുകൾക്ക് വേണ്ടിയാണ്.
ഹാലോവീൻ ആഘോഷവും അതോടൊപ്പം വവ്വാലുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കലുമാണ് ഈ മത്സരത്തിന്റെ ലക്ഷ്യങ്ങൾ. വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മത്സരത്തിന് എത്തുക. ഹോറി പോട്ടർ, സർ ഫ്‌ലാപ്‌സ് എ ലോട്ട്, റോബർട്ട് ബാറ്റിൻസൻ, ബാറ്റ് ഡാമൺ തുടങ്ങിയവയാണ് ഇവയിൽ ചിലരുടെ പേരുകൾ.
കൈറോപ്റ്റോഫോബിയ എന്ന പേരിലാണ് വവ്വാലിനോടുള്ള പേടി അറിയപ്പെടുന്നത്.ഇങ്ങനെയുള്ളവർ വവ്വാലുകളുടെ അധിവാസമേഖലകളായ ഗുഹകൾ, വൻമരങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഖനികൾ തുടങ്ങിയിടങ്ങളിൽ പോകാതെ നോക്കാറുണ്ട്.സംസ്‌കാരങ്ങളിലും ഹൊറർ സാഹിത്യങ്ങളിലും മറ്റും വവ്വാലുകളെ രക്തക്കൊതിയൻമാരും മറ്റുമായി ചിത്രീകരിച്ചിട്ടുള്ളത് ആളുകളുടെ പൊതുബോധത്തിൽ വവ്വാലുകളെക്കുറിച്ചുള്ള ഭയം വർദ്ധിക്കാൻ കാരണമായി.
ലോകത്തിലെ നൂറുകണക്കിന് വവ്വാലിനങ്ങളിൽ ഒരേയൊരിനം മാത്രമേ രക്തം കുടിക്കുന്നവയായുള്ളൂ. അവയുടെ പേരാണ് വാംപയർ ബാറ്റ്. മനുഷ്യരല്ല, കന്നുകാലികളും മറ്റുമാണ് ഇവയുടെ പ്രധാന ഇരകൾ. സാധാരണ ഇവ വേൾഡ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത് . സാധാരണ വാമ്പയർ ബാറ്റ് , വെള്ള ചിറകുള്ള വാമ്പയർ ബാറ്റ് , രോമമുള്ള കാലുകളുള്ള വാമ്പയർ ബാറ്റ് എന്നിവ മാത്രമാണ് രക്തം ഭക്ഷിക്കുന്ന വവ്വാലുകൾ. സാധാരണ വാമ്പയർ വവ്വാലുകൾ കാർഷിക മേഖലകളിൽ വളരുകയും കോഴികളെയടക്കം ഭക്ഷിക്കുകയും ചെയ്യുന്നു.
Discussion about this post