ഉപ്പ് അമിത അളവില്‍ കഴിക്കുന്നത് മൂലം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഹൃദ്രോഗം, വൃക്കരോഗം എന്നിവ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 എന്ന് റിപ്പോര്‍ട്ട്.
പ്രതിദിനം 5 ഗ്രാമില്‍ താഴെ മാത്രം ഉപ്പ് കഴിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുകയാണെങ്കില്‍ ഇത് ഒഴിവാക്കാനാവും എന്നാണ് പുതിയ കണ്ടെത്തല്‍. നിലവില്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ പ്രതിദിനം 11 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് WHO ശുപാര്‍ശ ചെയ്യുന്നതിന്റെ ഇരട്ടിയാണ് ഇതെന്നോര്‍ക്കണം.
2025 ഓടെ അമിതമായി സോഡിയം കഴിക്കുന്നത് 30 ശതമാനം കുറയ്ക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പഠനങ്ങള്‍. സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ഒമ്പത് ആഗോള ലക്ഷ്യങ്ങളില്‍ ഒന്നു കൂടിയാണിത്.
ഇന്ത്യ എങ്ങനെയാണ് ഉപ്പ് ഉപയോഗിക്കുന്നത്?
പാചകം ചെയ്യുമ്പോഴോ ഭക്ഷണ മേശയിലോ വെച്ച് ചേര്‍ക്കുന്ന ഉപ്പാണ് ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. മാത്രമല്ല 2011 നും 2021 നും ഇടയില്‍ ഉപ്പിട്ട ലഘുഭക്ഷണങ്ങളുടെ വില്‍പ്പന 17 ശതമാനം വര്‍ദ്ധിച്ചു, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങളുടെ (പലപ്പോഴും സോഡിയം കൂടുതലുള്ള) വിപണി 2019-ല്‍ 32 ബില്യണ്‍ രൂപയില്‍ നിന്ന് 2025-ല്‍ 94 ബില്യണ്‍ രൂപയായി ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഇതിനെ തടയുന്നതിന് കൂടിയാണ് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ലോകാരോഗ്യ സംഘടന പുതിയ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നത്.
Discussion about this post