എറണാകുളം: പ്രായവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ക്രിസ് വേണുഗോപാലും ഭാര്യ ദിവ്യ ശ്രീധറും. മക്കൾക്ക് വേണ്ടിയാണ് വിവാഹിതരായത് എന്ന് ദമ്പതികൾ പറഞ്ഞു. 9 വയസ്സുമാത്രമാണ് തങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എന്നും ദമ്പതികൾ വ്യക്തമാക്കി.
വിവാഹത്തിന് പിന്നാലെ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയ്ക്ക് മോശമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ദിവ്യ പറഞ്ഞു. സെക്‌സിന് വേണ്ടിയല്ല വിവാഹം കഴിച്ചത്. വിവാഹം എന്നത് സെക്‌സിന് വേണ്ടിയാണോ?. എന്റെ മക്കൾക്ക് ഒരു അച്ഛനെ വേണം. അച്ഛന്റെ സംരക്ഷണയും കരുതലും വേണം. എനിക്കൊരു ഭർത്താവിനെ വേണം. ഇതിന് വേണ്ടിയാണ് വിവാഹം ചെയ്തത്.
സെക്‌സ് മാത്രമാണ് ജീവിതം എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?. അതില്ലാതെയും ജീവിക്കാം. ശാരീരിക ബന്ധം എന്നത് ജീവിതത്തിന്റെ ഭാഗം ആണ്. 60 വയസ്സുകാരൻ 40 കാരിയെ കെട്ടിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. അദ്ദേഹത്തിന് 49 ഉം എനിക്ക് 40 ഉം ആണ് പ്രായം.
കഴിഞ്ഞ ദിവസമാണ് ദിവ്യയും ക്രിസ് വേണു ഗോപാലും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മതാചാര പ്രകാരം ആയിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദമ്പതികൾക്കെതിരെ പ്രായത്തിന്റെ പേരിൽ സൈബർ ആക്രമണം ഉണ്ടാകുകയായിരുന്നു. നരച്ച താടിയും മുടിയുമുള്ള ക്രിസിന് പ്രായക്കൂടുതൽ ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം. സ്വകാര്യമാദ്ധ്യമത്തിലെ സീരിയലിൽ മുത്തച്ഛന്റെ കഥാപാത്രത്തെയാണ് ക്രിസ് അവതരിപ്പിക്കുന്നത്. ഇതും ആക്രമണത്തിന് കാരണം ആയിരുന്നു.
Discussion about this post