തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സ്വകാര്യജീവിതം പറയുന്ന ഡോക്യു ഫിലിം ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യും. നയൻതാരയുടെ ജന്മദിനമായ നവംബർ 18നായിരിക്കും ഡോക്യു ഫിലിം സ്ട്രീം ചെയ്യുക. സിനിമക്കപ്പുറമുള്ള നയൻതാരയുടെ ആവേശകരമായ വ്യക്തിജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്നത്.
മലയാളം സിനിമയിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് പല ഭാഷകളിലയി തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിലേക്ക് വളരുകയും ചെയ്ത താരത്തിന്റെ അധികമാർക്കും അറിയാത്ത ജീവിതം പിറന്നാൾ ദിനത്തിൽ തന്നെ സമ്മാനമായി നൽകുകയാണ് നെറ്റ്ഫ്‌ളിക്‌സ്.
ഒരു സിനിമാ താരം എന്നതിലുപരി, മകൾ, സഹോദരി, ഭാര്യ , അമ്മ , സുഹൃത്ത് എന്നിങ്ങനെയുള്ള നയൻതാരയുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ എല്ലാ റോളുകളെയും ഈ ഡോക്യു ഫിലിമിലൂടെ നിങ്ങൾക്ക് അടുത്തറിയാം.
Discussion about this post