പഞ്ചസാര എന്നാല്‍ വെളുത്തവിഷമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.
വളരെ ചെറുപ്പത്തില്‍ തന്നെ പഞ്ചസാര ഉപയോഗിച്ച് തുടങ്ങുന്നത് പുകയിലയുടെ ഉപയോഗത്തിന് സമാനമായ കേടുപാടുകള്‍ ശരീരത്തിന് വരുത്തുമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെയുള്ളവരില്‍ ടൈപ്പ് ടു പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വരാനുള്ള സാധ്യത 35 ശതമാനമെങ്കിലും ഉയര്‍ന്നുനില്‍ക്കുന്നു.
ടൈപ്പ് ടു പ്രമേഹത്തിന് പിന്നാലെ ഹൃദയരോഗങ്ങളും ഇവരെ തേടിയെത്തും. രക്ത സമ്മര്‍ദ്ദം സ്‌ട്രോക്കിലേക്കും ഹാര്‍ട്ട് അറ്റാക്കിലേക്കുമൊക്കെ നയിക്കുകയും ചെയ്യും. രണ്ടു വയസ്സുവരെ പഞ്ചസാര ഒഴിവാക്കുന്നത് വളരെ നല്ലതാണെന്നും ഇത് ഇത്തരം രോഗങ്ങളില്‍ നിന്ന് സുരക്ഷിതരാകാന്‍ കുട്ടികളെ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഗര്‍ഭിണിയാവുന്ന കാലം തൊട്ട് തന്നെ പഞ്ചസാര ഉപയോഗത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം കുട്ടികള്‍ക്ക് പഞ്ചസാരയോട് സ്വാഭാവികമായി ഉണ്ടാകുന്ന താത്പര്യത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാനാവുമെന്നും പഠനങ്ങളില്‍ പറയുന്നു.
Discussion about this post