ഭുവനേശ്വർ; കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പ്രദ്യുമ്‌നകുമാർ ദാസും ഇയാളുടെ രണ്ട് കാമുകിമാരുമാണ് അറസ്റ്റിലായത്. മൂന്ന് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രദ്യുമന്കുമാറിന് രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. കാമുകിമാർക്ക് പരസ്പരം അറിയാമായിരുന്നു. അടുത്തിടെയാണ് ഇയാളുടെ ഭാര്യ ശുഭശ്രീ ഭർത്താവിന്റെ അവിഹിതങ്ങളെ കുറിച്ച് അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കാവുകയും ശുഭശ്രീ, സ്വന്തം വീടുപേക്ഷിച്ച് സ്വന്തം വീട്ടിൽ പോവുകയും ചെയ്തു.
കഴിഞ്ഞമാസം ഇരുപത്തെട്ടിന് ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ശുഭശ്രീയെ കാമുകിമാരിൽ ഒരാളുടെ വീട്ടിലേക്ക് യുവാവ് അവിടെയെത്തിയ ശുഭശ്രീയെ രണ്ടുകാമുകിമാരുടെ സഹായത്തോടെ അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് രണ്ടുതവണ കുത്തിവച്ചു. ഫാർമസിയിൽ ജോലിചെയ്തിരുന്ന കാമുകിമാരിൽ ഒരാളാണ് അനസ്‌തേഷ്യയ്ക്കുളള മരുന്ന് എത്തിച്ചത്. അവശനിലയിലായ ശുഭശ്രീയെ പ്രദ്യുമ്‌നകുമാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ യുവതി മരിച്ചു. എന്നാൽ അമിതമായി അനസ്‌തേഷ്യ മരുന്ന് ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയതോടെ സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
Discussion about this post