ലോകത്ത് ഇന്ന് ധാരാളം ആളുകള്‍ പിന്തുടരുന്ന ഒന്നാണ് വീഗന്‍ ഡയറ്റും ജീവിതശൈലിയും. സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വീഗന്‍ ഡയറ്റ്.
ആരോഗ്യപ്രദമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീഗന്‍ ഡയറ്റ് മികച്ചത് തന്നെയാണ്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നത് കൊണ്ട് ഹൃദ്രോഗ സാധ്യതയും വളരെ കുറവാണ്. പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.
എന്നാല്‍ വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി, സിങ്ക്, കാല്‍സ്യം, അയണ്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ മൃഗ ഉല്‍പ്പന്നങ്ങളിലാണ് കൂടുതലെന്നതു കൊണ്ട് വിഗന്‍ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവയുടെ കുറവ് പരിഹരിക്കുന്നതിന് സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.
പാലും പാലുത്പന്നങ്ങളും ഉപേക്ഷിക്കുന്നതോടെ അവ ലഭിക്കുന്ന സമാനമായ വീഗന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തണം. പശുവിന്‍ പാലിന് പകരം സോയ പാല്‍ ശീലമാക്കാം. ചീരയില, വെള്ളക്കടല തുടങ്ങിയവയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം.
Discussion about this post