കാണാൻ ആളിത്തിരി ഉള്ളൂവെങ്കിലും മനുഷ്യനേറെ ഭയക്കുന്ന ജീവിയാണ് കൊതുക്. അത് പരത്തുന്ന വലിയ വലിയ രോഗങ്ങൾ തന്നെ കാരണം. കൊതുകുകൾ പരത്തുന്ന മാരകമായ വൈറസ് ബാധയാൽ ഓരോ വർഷവും മരണപ്പെടുന്നത് ദശലക്ഷക്കണക്കിന് ആളുകളാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ മാരകമായ രോഗങ്ങൾ പരത്തുന്നതിന് പിന്നിൽ കൊതുകുകളാണ് .ലോകമെമ്പാടും എല്ലാ വർഷവും ഓഗസ്റ്റ് 20 -ന് കൊതുക് ദിനം ആചരിക്കുന്നത് പോലും അവ ഉയർത്തുന്ന അപകടം ഓർമ്മപ്പെടുത്താനാണ്.
എത്ര ശ്രമിച്ചിട്ടും കൊതുക് ശല്യത്തിന് പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുകയാണോ നിങ്ങൾ? എങ്കിൽ കെമിക്കലിന്റെ സഹായമില്ലാതെ തന്നെ കൊതുകിനെ തുരത്താം. വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 – 2 പരൽ പച്ചക്കർപ്പൂരം ഇടുക. മുറിയിൽ എവിടെയെങ്കിലും നിലത്ത് വയ്ക്കുക. പച്ചക്കർപ്പൂരം അലിഞ്ഞ് തീരുന്നതു വരെ മുറിയിൽ കൊതുക് കയറില്ല. അലിഞ്ഞു തീർന്നുകഴിഞ്ഞാൽ വീണ്ടും കർപ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയിൽ ഇടുക. വെളിച്ചെണ്ണ പച്ച നിറമാകുന്നതു വരെ ഇത് തുടരാം.
ജമന്തി
ജമന്തി വീട്ടിൽ വളർത്തുന്നത് കൊതുക് ശല്യം ഇല്ലാതാക്കാൻ ഗുണം ചെയ്യും. ജമന്തി പൂവിൽ അടങ്ങിയിരിക്കുന്ന പൈറെത്രം കൊതുകിനെ തുരത്താൻ ഉത്തമമാണ്. വെള്ളീച്ചയെയും സ്‌ക്വാഷ് ബഗിനെയും അകറ്റാൻ ഇത് സഹായിക്കും.
ശീമക്കൊന്ന
കൊതുകിനെ തുരത്താൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശീമക്കൊന്ന. ഇതിൻറെ ഗന്ധം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ വളരാൻ കൊതുകിന് സാധിക്കില്ല.
Discussion about this post