പുതിയ തലമുറ ആരോഗ്യത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഡയറ്റും വ്യായാമവും അതിനൊപ്പം തന്നെ ജൈവ പച്ചക്കറികളുടെ ഉപയോഗവും വലിയ പ്രചാരമാണ് നേടുന്നത്. എന്നാല്‍ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത് എന്ന വിശേഷണമുള്ള പച്ചക്കറികളും ഭക്ഷണ സാധനങ്ങളും യഥാര്‍ത്ഥത്തില്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ അതോ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണോ.
ഇന്ത്യയില്‍, ജൈവം അതായത് ‘ഓര്‍ഗാനിക്’ എന്നത് കൃത്രിമ കീടനാശിനികളോ രാസവളങ്ങളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഇല്ലാതെ കൃഷി ചെയ്യുന്ന ഭക്ഷണത്തെ സൂചിപ്പിക്കുന്നു
മണ്ണിന്റെ ആരോഗ്യം, പരമ്പരാഗത രീതികള്‍, പ്രകൃതിദത്തമായ കീടനിയന്ത്രണ വിദ്യകള്‍ എന്നിവയ്ക്ക് ജൈവകൃഷി ഊന്നല്‍ നല്‍കുന്നുവെന്ന് ന്യൂഡല്‍ഹിയിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് കണ്‍സള്‍ട്ടന്റ് വൈശാലി വര്‍മ പറയുന്നു. ഇതൊക്കെയാണെങ്കിലും , പ്രകൃതിദത്തവും ജൈവവുമായ ഭക്ഷണങ്ങള്‍ ഒരുപോലെയല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ജൈവ ഭക്ഷണങ്ങളും പ്രകൃതിദത്തമാണെങ്കിലും എല്ലാ പ്രകൃതിദത്ത ഭക്ഷണങ്ങളും ജൈവമല്ല.
എന്നാല്‍ ജൈവ ഭക്ഷണങ്ങളുടെ പട്ടികയില്‍ കൃത്രിമത്വം കലരാത്ത ഭക്ഷണങ്ങളുമുണ്ട്, കൃത്രിമ കളറിംഗ്, ഫ്‌ലേവറിംഗ്, പ്രിസര്‍വേറ്റീവുകള്‍ എന്നിവയില്‍ നിന്ന് മുക്തമായിരിക്കും ഇത്. എന്നിരുന്നാലും, സിന്തറ്റിക് കീടനാശിനികളുപയോഗിച്ച് ഉല്‍പ്പാദിപ്പിച്ചതല്ല എന്ന അര്‍ത്ഥമില്ല,’ വൈശാലി വര്‍മ്മ കൂട്ടിച്ചേര്‍ക്കുന്നു.
ഓര്‍ഗാനിക് ഭക്ഷണത്തിലെ പോരായ്മകള്‍
വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റമിന്‍ സി പോലെയുള്ളവ ഓര്‍ഗാനിക്, പരമ്പരാഗത ഭക്ഷണങ്ങള്‍ക്കിടയില്‍ വളരെ കുറവാണ്. ജൈവ രീതികള്‍ മണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെങ്കിലും, അവ ധാതുക്കളുടെ അളവില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നില്ല.
മണ്ണിന്റെ ഗുണനിലവാരം, വിളകളുടെ വൈവിധ്യം, കാലാനുസൃതത, സംഭരണ രീതികള്‍ തുടങ്ങിയ ഘടകങ്ങളാണ് പോഷകങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അല്ലാതെ അത് ഓര്‍ഗാനിക് ആണോ എന്നതല്ല.
‘ഓര്‍ഗാനിക്, പച്ചക്കറികളുടെ പ്രധാന വ്യത്യാസം കീടനാശിനികളുടെ ഉപയോഗത്തിലാണ്, ഇത് ജൈവകൃഷിയില്‍ വളരെ കുറവാണ്, എങ്കിലും , കുറച്ച് പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നത് കാരണം ജൈവ ഭക്ഷണം പെട്ടെന്ന് നശിക്കുന്നു,’
കൂടാതെ
ഓര്‍ഗാനിക് ഭക്ഷണത്തിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇത് പലപ്പോഴും സാധാരണക്കാരന് താങ്ങാനാവുന്നതായിരിക്കില്ല. കൂടാതെ ഇവ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടവയാണെന്ന് പലപ്പോഴും യാതൊരു ഉറപ്പുമില്ല. ഭൂരിഭാഗവും ഒരു മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.
Discussion about this post