ന്യൂഡൽഹി : സിആർപിഎഫ് സ്‌കൂളിന് മുന്നിലുണ്ടായ സ്‌ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായില്ലെന്ന് ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അവിടെയുണ്ടായിരുന്ന വ്യവസായ മാലിന്യത്തിൽ രാവിലെ നടക്കാനിറങ്ങിയ ആൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയായിരിക്കും സ്‌ഫോടനത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
നേരത്തെ പത്ത് പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസിൽ ആരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങൾ ഖലിസ്താൻ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. കഴിഞ്ഞ മാസം 20 നാണ് രാവിലെയാണ് സ്‌ഫോടനമുണ്ടായത്.
ബോംബ് നിർമ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സ്ഫോടനത്തിന് ശേഷം പ്രദേശത്ത് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.
Discussion about this post