പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും സിപിഎമ്മിലേയ്ക്ക് സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ്. കോൺഗ്രസിനാണ് ബിജെപിയുമായി ഡീലുള്ളത്. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെ പാലക്കാട് നിന്നും മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി നേതാവ് സന്ദീപ് വാര്യർ സിപിഎം നേതാക്കളുമായി ചർച്ച നടത്തി എന്ന തരത്തിൽ വാർത്തകൾ ചില മാദ്ധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. സന്ദീപ് വാര്യരല്ല, പ്രധാനമന്ത്രി വന്നാലും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യും. സിപിഎമ്മിന്റെനയം അംഗീകരിക്കുകയാണെങ്കിൽ സന്ദീപിനെയും സ്വാഗതം ചെയ്യും. എന്നാൽ സന്ദീപ് വരാനായി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി കോൺഗ്രസിനാണ് ഡീലുള്ളത്. അതുകൊണ്ടാണ് ഷാഫിയെ പാലക്കാട് നിന്നും മാറ്റിയത്. തൃശ്ശൂരിലും ഇവർ തമ്മിൽ ഡീലുണ്ടായിരുന്നു. ബിജെപിയുമായി മാത്രമല്ല മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായും ഡീലുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
Discussion about this post