കൊച്ചി: എറണാകുളം ഫോർട്ട്‌കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ ലിമിറ്റഡ് അധികൃതർ. ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചിട്ടില്ല. ബോട്ടുകൾ തമ്മിൽ ഉരസുക മാത്രമാണ് ചെയ്തതെന്നുമാണ് കെഡബ്ല്യുഎംഎല്ലിൻറെ വിശദീകരണം.
ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ബോട്ടിലുണ്ടായിരുന്ന ചില യൂട്യൂബർമാരാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ പ്രചരിപ്പിച്ചതെന്നും വിശദീകരിക്കുന്നു.
ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വാട്ടർമട്രോയുടെ ബോട്ട് 50 മീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന വാട്ടർ മെട്രോയുടെ തന്നെ ബോട്ടുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഒരു ബോട്ടിൽ അലാറം മുഴങ്ങുകയും വാതിൽ തുറക്കുകയും ചെയ്തത് യാത്രക്കാരെ പരിഭ്രാന്തരാക്കി.
Discussion about this post