പല്ലുകള്‍ ശരിയായ രീതിയില്‍ രണ്ട് നേരം ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിലും ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങളുണ്ട്. അമിതമായതോ അനുചിതമായതോ പല്ലുകള്‍ തേക്കുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും.
നിരന്തരം ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇത് നഷ്ടമായാല്‍ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും ഇത് കാരണമാകും.
പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടതെങ്ങനെ
ഹാര്‍ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കരുത്. ഇത് ഇനാമലിനെ നശിപ്പിക്കും. അതിനാല്‍ മീഡിയം അല്ലെങ്കില്‍ സോഫ്റ്റ് ടൂത്ത് ബ്രഷുകള്‍ ഉപയോ?ഗിക്കുന്നത് പല്ലുകള്‍ ആരോ?ഗ്യം സംരക്ഷിക്കും. പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്‌നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 45 ഡിഗ്രി കോണില്‍ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകള്‍ വൃത്താകൃതിയില്‍ 15 മുതല്‍ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്‌നിക്. ഇത് ചെയ്താല്‍ പല്ലുകള്‍ വൃത്തിയാകുകയും അവയുടെ ആരോഗ്യം നശിക്കാതിരിക്കുകയും ചെയ്യും.
അതുപോലെ തന്നെ പല്ലിന്റെ ആരോഗ്യത്തിനു നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മധുരമുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കുറയ്ക്കണം. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണം. സിഗരറ്റ് മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരുടെ പല്ലുകള്‍ വേഗം നശിക്കുന്നു.
രണ്ട് മിനിറ്റെങ്കിലും നിര്‍ബന്ധമായും പല്ല് തേയ്ക്കണമെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത്. വായയുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്ന രീതിയില്‍ ആയിരിക്കണം പല്ല് തേയ്‌ക്കേണ്ടത്. പല്ലുകള്‍ക്കിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഇരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബ്രഷ് മുക്കിലും മൂലയിലും എത്തണമെന്ന് സാരം.
Discussion about this post